alphons kannamthanam facebook post gets troll again
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് ഇരയായത് എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനാമയിരുന്നു. അല്‍ഫോണ്‍സിന്റെ പ്രളയകാലത്തെ പിഎ പോസ്റ്റും അവസാനം മണ്ഡലം മാറി വോട്ട് ചോദിച്ച് ചെന്നതടക്കം ട്രോളര്‍മാര്‍ എടുത്തിട്ട് അലക്കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരെ ഉയരുന്ന ട്രോളുകളെ തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇത്തിരി ട്രോളുമാ അണ്ണാ പ്ലീസ് എന്ന കുറിപ്പോടെയാണ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. നല്ല ട്രോളന്‍മാര്‍ക്ക് തനിക്കൊപ്പം സെല്‍ഫി പകര്‍ത്താമെന്നും കണ്ണന്താനം കുറിപ്പില്‍ പറയുന്നു. എന്നാല്‍ പുതിയ തന്ത്രവും ചീറ്റി എന്ന് പറഞ്ഞാമതിയല്ലോ. പോസറ്റീവ് ട്രോള്‍ പ്രതീക്ഷിച്ച കണ്ണന്താനത്തെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍.